---
title: "നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്"
english_title: "Car crashes into parked lorry; two killed, four injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317275/Car crashes into parked lorry; two killed, four injured"
published_at: "2025-09-27T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d735c876189_1000343498.png"
keywords: []
---

# നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

> **Lead Summary:**  മലപ്പുറം : ദേശീയപാതയിൽ മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിൽ ഇന്ന് രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.

## Article Content

 മലപ്പുറം : ദേശീയപാതയിൽ മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു മരണം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിൽ ഇന്ന് രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്.

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാലുപേർക്ക് പരുക്കേറ്റു. വൈലത്തൂർ സ്വദേശി ഉസ്‌മാനും മറ്റൊരാളുമാണ് എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317275/Car crashes into parked lorry; two killed, four injured)